യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ്; പാസ്‌പോർട്ട് ഫീസ് ഉയരുന്നു, പുതിയ യാത്രാ നിയമങ്ങൾ

പുതിയ അറിയിപ്പ് പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഫീസുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ ഉയരും. ഇത് യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമാകും. വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കരണം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ്; പാസ്‌പോർട്ട് ഫീസ് ഉയരുന്നു, പുതിയ യാത്രാ നിയമങ്ങൾ

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന രീതിയിൽ പാസ്‌പോർട്ട് സേവനങ്ങളിൽ നിർണായക മാറ്റങ്ങൾ വരുന്നു. സാധാരണ അപേക്ഷകൾ മുതൽ പാസ്‌പോർട്ട് ഫീസുകളിൽ വൻ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ അറിയിപ്പ് പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഫീസുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ ഉയരും. ഇത് യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമാകും. വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കരണം.

പരിഷ്‌കരിച്ച നിരക്കുകൾ പ്രകാരം, 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയരും. 60 പേജുള്ള പാസ്‌പോർട്ടിന് 2,000 രൂപയിൽ നിന്ന് 3,500 രൂപയാകും പുതുക്കിയ നിരക്ക്.

തത്കാൽ സേവനങ്ങൾക്ക് ഫീസ് 6,000 രൂപ വരെയും, പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ 7,500 രൂപ വരെയും ചെലവ് വരുമെന്ന് വ്യക്തമാക്കുന്നു.

ദിർഹം അടിസ്ഥാനത്തിലുള്ള നിരക്കുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഎഇയിലെ ഇന്ത്യൻ മിഷനുകൾ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ യുഎഇയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.