ഹൈടെക് മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി: ഇനി വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാം; കൊറിയര്‍ സര്‍വീസും തിരിച്ചെത്തുന്നു
കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും
തിരുവനന്തുപുരം: സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി. സ്വന്തമായി കൊറിയര്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആന്ധ്രയിലെ 'സിംഗു സൊല്യൂഷന്‍സ്' നല്‍കിയ സേവനങ്ങള്‍ മോശമാണെന്ന വ്യാപക പരാതികളെത്തുടര്‍ന്ന് കരാര്‍ റദ്ദാക്കിയാണ് കെ.എസ്.ആര്‍.ടി.സി. നേരിട്ട് സര്‍വീസ് ഏറ്റെടുക്കുന്നത്.
മുന്‍പ് കെ.എസ്.ആര്‍.ടി.സി. വിജയകരമായി നടത്തി മികച്ച വരുമാനമുണ്ടാക്കിയ ഈ പദ്ധതി, കൂടുതല്‍ പ്രൊഫഷണലാക്കാനാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നത്. ഇതിനുപുറമേ, യാത്രക്കാര്‍ക്ക് വാട്ട്സ്ആപ്പിലൂടെ ടിക്കറ്റ് ലഭ്യമാക്കുന്ന പുതിയ സംവിധാനത്തിനും ഇന്ന് തുടക്കമാകും. ഗതാഗത മന്ത്രി സി.പി. ജോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
Comments ()