വന്ദേമാതരം പൂർണമായി പാടുമോ? നിലപാട് 15ന് അറിയാം: മുഖ്യമന്ത്രി വിഡി സതീശൻ
സ്വാതന്ത്ര്യദിന പരിപാടികൾ എങ്ങനെ സംഘടിപ്പിക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ സർക്കാരിനും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനും സ്വന്തം നയമുണ്ടെന്നും അത് സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വന്ദേമാതരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വ്യക്തമായ നയമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുമോയെന്നത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിന പരിപാടികൾ എങ്ങനെ സംഘടിപ്പിക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ സർക്കാരിനും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനും സ്വന്തം നയമുണ്ടെന്നും അത് സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് എല്ലാവർക്കുമായി ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അതിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ നയമല്ലെന്നും സതീശൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് കത്ത് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ സ്വന്തം നിലപാടുണ്ടെന്നും അതനുസരിച്ചായിരിക്കും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും സതീശൻ പറഞ്ഞു. എന്നാൽ ഇരുവരും തന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments ()