ജാതിവിലക്കുകൾ തകർത്ത് ക്ഷേത്രകവാടം തുറന്നു; തമിഴ്നാട്ടിൽ മാതൃകയായി വനിതാ എസ്.പി
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച ദേവസ്വം വകുപ്പിന്റെ കീഴിലുള്ള പെരുമാൾ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് പ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള ദേവസ്വം വകുപ്പ് പെരുമാൾ ക്ഷേത്രത്തിൽ വർഷങ്ങളായി ദളിത് വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി ക്ഷേത്രപ്രവേശനം സാധ്യമാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. ദളിത് ജനവിഭാഗങ്ങൾ ഒന്നടങ്കം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ പ്രബല വിഭാഗക്കാർ കവാടം പൂട്ടി കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവസ്ഥലത്തെത്തിയ കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസിന്റെ നേതൃത്വത്തിലുള്ള സംഘം സമവായ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും എതിർവിഭാഗം നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന്, പൗരന്മാരുടെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത എസ്.പി ഷാഹ്നാസ്, ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ദളിത് വിഭാഗങ്ങൾക്ക് സുരക്ഷിതമായി അകത്തുകടന്ന് പ്രാർത്ഥന നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
Comments ()