വിവാഹം കഴിഞ്ഞ് പത്താം ദിനം, വർക്കലയിൽ യുവതി മരിച്ച നിലയിൽ; അന്വേഷണം ശക്തമാക്കി പോലീസ്
ഈ മാസം 20നായിരുന്നു ഗുരുവായൂരില്‍ വെച്ച് ജിഷയുടെ രണ്ടാം വിവാഹം
വർക്കല: വർക്കല തച്ചോട് സ്വദേശിയായ നവവധു ജിഷയെ (30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വെള്ളിയാഴ്ച രാവിലെ 11:30-ഓടെയാണ് ജിഷയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തച്ചോട് പൈപ്പിൻമൂട് സ്വദേശികളായ ഷാജി-ജയ ദമ്പതികളുടെ മകളായ ജിഷയുടെ രണ്ടാം വിവാഹം ഈ മാസം 20-നായിരുന്നു. വർക്കല സ്വദേശി അജി നടേശനുമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ ജിഷയുടെ വീട്ടുകാർ ഈ വിവാഹവുമായി സഹകരിച്ചിരുന്നില്ല.
നിലവിൽ സംഭവത്തിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെങ്കിലും പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജിഷയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. വർക്കല സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments ()