പ്രീമിയം ബൈക്ക് ഇനി വിരൽത്തുമ്പിൽ: യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ആമസോണിലും ഫ്ലിപ്കാർട്ടിലും
ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ഇപ്പോൾ ആമസോണിലും ഫ്ലിപ്‍കാർട്ടിലും ലഭ്യമാക്കിയിരിക്കുന്നു.
ജാവ യെസ്ഡി മോട്ടോർസൈക്കിൾസിന്റെ ജനപ്രിയ മോഡലായ യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് ഇനി ആമസോൺ, ഫ്ലിപ്‍കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്യാം. ഡിജിറ്റൽ ഷോപ്പിംഗിനോട് ഉപഭോക്താക്കൾക്കുള്ള താല്പര്യം മുന്നിൽ കണ്ടാണ് കൂടുതൽ ആളുകളിലേക്ക് ബൈക്ക് എത്തിക്കാൻ കമ്പനി ഈ പുതിയ നീക്കം നടപ്പിലാക്കിയിരിക്കുന്നത്. 1970-കളിലെ ക്ലാസിക് ലുക്കിൽ, കടുംചുവപ്പ് നിറവും ക്രോം ഡീറ്റെയ്‌ലിംഗുമായി എത്തുന്ന ഈ പ്രീമിയം റോഡ്സ്റ്ററിന് 2,09,950 രൂപയാണ് എക്‌സ്-ഷോറൂം വില. 350 സിസി ആൽഫ2 ലിക്വിഡ്-കൂൾഡ് എൻജിൻ, 6-സ്പീഡ് ഗിയർബോക്‌സ്, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 12.5 ലിറ്റർ ഇന്ധന ടാങ്കുള്ള ഈ ബൈക്കിന് ഒറ്റ ഫുൾ ടാങ്കിൽ 350 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഓൺലൈൻ വഴി വളരെ ലളിതമായി ബൈക്ക് സ്വന്തമാക്കാവുന്നതാണ്. ആമസോണിലോ ഫ്ലിപ്കാർട്ടിലോ എക്സ്-ഷോറൂം നിരക്കിൽ ബുക്കിംഗ് തുക അടച്ചാൽ, തൊട്ടടുത്തുള്ള അംഗീകൃത ഡീലർ ഓർഡർ സ്ഥിരീകരിക്കും. തുടർന്ന് ബാക്കി വരുന്ന ഓൺ-റോഡ് തുകയും മറ്റ് ചാർജുകളും ഡീലർഷിപ്പിൽ നേരിട്ട് അടച്ച്, ഇൻഷുറൻസും രജിസ്ട്രേഷനും പൂർത്തിയാക്കി ബൈക്ക് ഡെലിവറി കൈപ്പറ്റാം. ആവശ്യമെങ്കിൽ അധിക ആക്‌സസറികളും ഡീലർഷിപ്പിൽ നിന്ന് വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളമുള്ള 450-ലധികം വിൽപ്പന-സർവീസ് കേന്ദ്രങ്ങളുടെ പിന്തുണയോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇതിനുപുറമേ, ഉപഭോക്താക്കൾക്കായി 4 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയും (6 വർഷം വരെ നീട്ടാവുന്നത്), 8 വർഷം വരെ റോഡ്‌സൈഡ് അസിസ്റ്റൻസും, 5 വർഷം വരെയുള്ള എഎംസി (AMC) സൗകര്യവും ഉൾപ്പെടുന്ന മികച്ച ഓണർഷിപ്പ് അഷ്വറൻസ് പ്രോഗ്രാമും ജാവ യെസ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments ()