നാല് മാസം മുമ്പ് വിവാഹം, ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി, ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൂങ്ങിമരിച്ച് ഭര്‍ത്താവ്
മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മയെ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്
ആലപ്പുഴ: ഭാര്യയുടെ മരണവാർത്തയറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന സ്വദേശിയായ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്.
മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മയെ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദോഹയിൽ നിന്ന് സനുക്കുട്ടൻ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ബെംഗളൂരുവിൽ വിമാനമിറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് സനുക്കുട്ടൻ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ നെടുമ്പാശേരിയിൽ കാത്തിരുന്ന ബന്ധുക്കൾക്ക് ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സനുക്കുട്ടൻ ബെംഗളൂരുവിൽ തന്നെയുണ്ടായിരുന്നുവെന്ന് വ്യക്തമായത്.
ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി പൊലീസ് സഹായം തേടി. ഇതിനിടെയാണ് നഗരത്തിലെ ഒരു ലോഡ്ജിൽ മലയാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസ് അറിയിച്ചത്. ബന്ധുക്കൾ എത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()