ഹൃദയാഘാതം; സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു
സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു.
റിയാദ്: സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കോടൂര്‍ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടില്‍ക്കടവ് സ്വദേശി നസീര്‍ കരീം കുട്ടി (50) എന്നിവരാണ് മരിച്ചത്.
കോമൂ പൂവക്കാട്ടിന്റെ മൃതദേഹം നിലവില്‍ അബഹ അസീര്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. എ.കെ. നസീമയാണ് ഭാര്യ. മുഹ്‌സിന, ഫാത്തിമ മിന്‍ഹ, അബ്ദുല്ല എന്നിവരാണ് മക്കള്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബഹയില്‍ തന്നെ ഖബറടക്കും. ഇദ്ദേഹത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ക്കായി അബഹയിലുള്ള മുഹമ്മദ് അമീറിനെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരീം കുട്ടിയുടെയും ഫാത്തിമത്തുവിന്റെയും മകനായ നസീര്‍ കരീം കുട്ടിയുടെ മൃതദേഹം ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം ഖമീസ് മുശൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments ()