100 ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെ കണ്ടെത്താനായില്ല; എത്താൻ സാധ്യതയുള്ളിടത്തെല്ലാം അന്വേഷണം
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാലക്കാടിന് സമീപമുള്ള പ്രദേശങ്ങളിലും സംഘം അന്വേഷണം നടത്തുന്നുണ്ട്. ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടുപോയതെന്നാണ് ലഭ്യമായ വിവരം
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ ശിവസൂര്യയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. തിരോധാനം നടന്ന് 100 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാൽ അറിയിച്ചു. ശിവസൂര്യ എത്താൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാലക്കാടിന് സമീപമുള്ള പ്രദേശങ്ങളിലും സംഘം അന്വേഷണം നടത്തുന്നുണ്ട്. ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടുപോയതെന്നാണ് ലഭ്യമായ വിവരം.
അതേസമയം, കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments ()