നെടുമ്പാശേരി വിമാനത്താവളത്തിൽ 11 റൈഫിളുകളുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

വിവിധ മോഡലുകളിലെ 11 എയർ റൈഫിളുകളും അവയുടെ അനുബന്ധ സാമഗ്രികളുമാണ് കണ്ടെടുത്തത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ 11 റൈഫിളുകളുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 11 എയർ റൈഫിളുകൾ പിടിച്ചെടുത്തു. 6ഇ 1476 വിമാനത്തിൽ എത്തിയ രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരിൽ നിന്നാണ് വിവിധ മോഡലുകളിലുള്ള എയർ റൈഫിളുകളും അനുബന്ധ സാമഗ്രികളും കസ്റ്റംസ് കണ്ടെത്തിയത്. അഴിച്ചുമാറ്റിയ നിലയിലായിരുന്നു ഇവ കൊണ്ടുവന്നത്.

സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനുമായി ഇവ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ രമേശ് മച്ചാട്ട് പാലക്കാട് സ്വദേശിയാണ്. തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെട്ട കേസുകൾ മുൻപ് ഹൈക്കോടതിയിൽ അടക്കം എത്തിയിട്ടുള്ളതായും വിവരമുണ്ട്.