സ്കൂളിലേക്ക് തോക്കുമായെത്തി സഹപാഠി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു, ഞെട്ടിക്കുന്ന സംഭവം പാലക്കാട്‌

സ്കൂളിലേക്ക് സഹപാഠി കൊണ്ടുവന്ന നാടൻ തോക്കിൽനിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. തോക്ക് എങ്ങനെ വിദ്യാർത്ഥിയുടെ കൈവശമെത്തി, വെടിയുതിർക്കാനുണ്ടായ സാഹചര്യം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്

സ്കൂളിലേക്ക് തോക്കുമായെത്തി സഹപാഠി; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു, ഞെട്ടിക്കുന്ന സംഭവം പാലക്കാട്‌

പാലക്കാട്: സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. പാലക്കാട് പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെ ക്ലാസ് മുറിയിൽവെച്ചാണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. തോളിലാണ് വെടിയേറ്റതെന്നാണ് വിവരം. പരിക്കേറ്റ കുട്ടിയെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂളിലേക്ക് സഹപാഠി കൊണ്ടുവന്ന നാടൻ തോക്കിൽനിന്നാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. തോക്ക് എങ്ങനെ വിദ്യാർത്ഥിയുടെ കൈവശമെത്തി, വെടിയുതിർക്കാനുണ്ടായ സാഹചര്യം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സ്കൂളിനുള്ളിൽ വിദ്യാർത്ഥിക്ക് വെടിയേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.