11 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം, കുട്ടി ഗുരുതരാവസ്ഥയിൽ
കുട്ടി കരയുന്നത് കണ്ട് താൻ സമാധാനിപ്പിക്കാമെന്ന് വിശദമാക്കി ഇയാൾ കുട്ടിയെ എടുക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബീഹാർ ഭാഗൽപൂർ സ്വദേശി സൗരഭ് കുമാറിനെ പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് നിലവിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ഈ ക്രൂരത നേരിടേണ്ടി വന്നത്. അടുത്തിടെയാണ് സൗരഭ് കുമാർ ഈ ഫാക്ടറിയിൽ ജോലിക്കെത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് പ്രതി താമസസ്ഥലത്ത് എത്തിയത്. കുഞ്ഞ് കരയുന്നത് കണ്ട് താൻ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ വാങ്ങി.
തുടർന്ന് വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാൾ കുട്ടിയെ തന്റെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോൾ, മുറിക്കുള്ളിൽ സാരമായി പരിക്കേറ്റ നിലയിലാണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.
Comments ()