ഓണക്കാല യാത്രാ തിരക്ക് കുറയ്ക്കാൻ 112 പ്രത്യേക ട്രെയിനുകൾ; ബുക്കിങ് ഉടൻ ആരംഭിക്കും
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, ചെർലാപ്പള്ളി, മംഗളൂരു, ഹൂബ്ലി, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാന നഗരങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുക
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവേയും വിവിധ റെയിൽവേ സോണുകളും ചേർന്ന് 112 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ സർവീസുകൾ നടത്താനാണ് തീരുമാനം. കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്, ചെർലാപ്പള്ളി, മംഗളൂരു, ഹൂബ്ലി, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാന നഗരങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തുക. കൊല്ലം, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള സർവീസുകൾ വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
മറുനാടൻ മലയാളികൾ, വിദ്യാർഥികൾ, അവധിക്കാല യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവരുടെ തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവ സംയുക്തമായി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അവധി ദിവസങ്ങളിലെ വർധിച്ച യാത്രാ ആവശ്യകത പരിഗണിച്ച് പ്രത്യേക ട്രെയിനുകളിലേക്കുള്ള ഓൺലൈൻ, കൗണ്ടർ ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സർവീസുകളുടെ സമയക്രമം, സ്റ്റോപ്പുകൾ, ലഭ്യത എന്നിവ റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ യാത്രക്കാർക്ക് പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.
പ്രധാന ട്രെയിനുകൾ
1. ചെന്നൈ - കേരള റൂട്ട്—06119/06120 ചെന്നൈ സെൻട്രൽ - കൊല്ലം - ചെന്നൈ സെൻട്രൽ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).
06117/06118 ചെന്നൈ സെൻട്രൽ - കൊല്ലം - ചെന്നൈ സെൻട്രൽ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകൾ വീതം.
06110/06109 തിരുവനന്തപുരം - താമ്പരം - തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.
06126/06125 മംഗളൂരു - ചെന്നൈ എഗ്‌മോർ - മംഗളൂരു (തിങ്കൾ/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.
2. ബംഗളൂരു / മൈസൂരു - കേരള റൂട്ട്06555/06556 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 -മുതൽ സെപ്റ്റംബർ 6 വരെ.
06523/06524 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (തിങ്കൾ/ചൊവ്വ): ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെ.
06547/06548 എസ്.എം.വി.ടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ.
06147/06148 എറണാകുളം - എസ്.എം.വി.ടി ബംഗളൂരു (ഞായർ/തിങ്കൾ): ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 7 വരെ.
06227/06228, 06229/06230 മൈസൂരു - കണ്ണൂർ - ബാംഗ്ലൂർ കന്റോൺമെന്റ്: ഓഗസ്റ്റ് 25, 29 തീയതികളിൽ പ്രത്യേക സർവീസ്.
3. ഹൈദരാബാദ് / സിക്കന്ദരാബാദ് - കേരള റൂട്ട്
07193/07194 ഹൈദരാബാദ് - കൊല്ലം - ഹൈദരാബാദ് (ശനി/തിങ്കൾ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 7 വരെ.
07195/07196 ചെർലാപ്പള്ളി - കൊല്ലം - ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 5 വരെ.
07097/07098 ഹൈദരാബാദ് - മംഗളൂരു സെൻട്രൽ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.
4. മറ്റ് പ്രധാന സർവീസുകൾ
06081/06082 തിരുവനന്തപുരം നോർത്ത് - സാന്ത്രാഗച്ചി (കൊൽക്കത്ത) (വെള്ളി/തിങ്കൾ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 7 വരെ.
07313/07314 ഹൂബ്ലി - കൊല്ലം - ഹൂബ്ലി (ഞായർ/തിങ്കൾ): ബെംഗളൂരു, പാലക്കാട് വഴി.
Comments ()