യൂണിഫോമിൽ വീട്ടിൽനിന്നിറങ്ങി, വസ്ത്രം മാറി യാത്ര;സ്കൂളിലേക്ക് പോയ വിദ്യാർത്ഥി മടങ്ങിയെത്തിയില്ല, അന്വേഷണം

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

യൂണിഫോമിൽ വീട്ടിൽനിന്നിറങ്ങി, വസ്ത്രം മാറി യാത്ര;സ്കൂളിലേക്ക് പോയ വിദ്യാർത്ഥി മടങ്ങിയെത്തിയില്ല, അന്വേഷണം

തൃശൂർ: മണ്ണുത്തിയിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായതായി പരാതി. മുക്കാട്ടുകര സ്വദേശിയായ ജോയൽ ജോർജ് ജോഷി (15)യെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ് ജോയൽ.

ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. ജോയലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496346562 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.