ഹോർമുസിൽ 150 ഇന്ത്യൻ നാവികർ; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ പ്രത്യേക നടപടി

നിലവിൽ വിവിധ ചരക്കുകപ്പലുകളിലും എണ്ണ ടാങ്കറുകളിലുമായി ഏകദേശം 150 ഇന്ത്യൻ നാവികർ ഹോർമുസ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സുരക്ഷാ സാഹചര്യം തത്സമയം വിലയിരുത്തുന്നതിനായി പ്രത്യേക ഡാഷ്ബോർഡ് ഒരുക്കാനും അടിയന്തര സാഹചര്യം നേരിടാൻ ലെയ്സൺ ഉദ്യോഗസ്ഥരെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു

ഹോർമുസിൽ 150 ഇന്ത്യൻ നാവികർ; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ പ്രത്യേക നടപടി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ശക്തമായി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ഏകോപന സംവിധാനങ്ങൾ സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.

നിലവിൽ വിവിധ ചരക്കുകപ്പലുകളിലും എണ്ണ ടാങ്കറുകളിലുമായി ഏകദേശം 150 ഇന്ത്യൻ നാവികർ ഹോർമുസ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സുരക്ഷാ സാഹചര്യം തത്സമയം വിലയിരുത്തുന്നതിനായി പ്രത്യേക ഡാഷ്ബോർഡ് ഒരുക്കാനും അടിയന്തര സാഹചര്യം നേരിടാൻ ലെയ്സൺ ഉദ്യോഗസ്ഥരെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു.

ഇതിനുപുറമെ, ഏഴ് ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും മേഖലയിൽ സഞ്ചരിക്കുന്നതായി സർക്കാർ വ്യക്തമാക്കി. ഹോർമുസിലെ സുരക്ഷാ സാഹചര്യം ഷിപ്പിംഗ് മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായ സാഹചര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.