കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

'എംവി ഒമോര്‍ഫി' എന്ന കപ്പലിന് നേരെ ജൂലൈ 18-നാണ് ആക്രമണമുണ്ടായത്.

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

തെഹ്റാന്‍: കരിങ്കടലില്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യന്‍ തീരത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയായിരുന്ന 'എംവി ഒമോര്‍ഫി' എന്ന കപ്പലിന് നേരെ ജൂലൈ 18-നാണ് ആക്രമണമുണ്ടായത്.

ആകെ 10 പേര്‍ അടങ്ങിയിരുന്ന ജീവനക്കാരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരായിരുന്നു. ഇതില്‍ മറ്റു രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് വിവരം. കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.

കഴിഞ്ഞ ദിവസം ഹോര്‍മൂസ് കടലിടുക്കിലും 28 ഇന്ത്യക്കാരുമായി സഞ്ചരിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും അതിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.