ഒമാനില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍പിടിച്ചെടുത്തു

മസ്‌കറ്റില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

ഒമാനില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍പിടിച്ചെടുത്തു

മസ്‌കറ്റ്: മസ്‌കറ്റില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എക്സ്പയറി ഡേറ്റില്‍ മാറ്റം വരുത്തിയതും വിപണിയില്‍ വീണ്ടും അവതരിപ്പിച്ചതുമായ ആയിരക്കണക്കിന് ഇനങ്ങള്‍ ഉള്‍പ്പെടെയാണ് പിടികൂടിയത്. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ)യാണ് കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

എക്സ്പയറി ഡേറ്റ് മാറ്റിയ 15,753 ഉല്‍പ്പന്നങ്ങളും കാലാവധി കഴിഞ്ഞ 1,483 ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം സ്റ്റോര്‍ അടച്ചുപൂട്ടിയതായും അതോറിറ്റി അറിയിച്ചു. ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പറഞ്ഞു.