ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം
ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് ഷാൽമിൻ കുഴഞ്ഞുവീണത്. സഹകളിക്കാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു
കണ്ണൂർ: ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. 19 വയസ്സായിരുന്നു.
ടർഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് ഷാൽമിൻ കുഴഞ്ഞുവീണത്. സഹകളിക്കാരും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
അഗ്നിവീർ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. സജീവന്റെയും ജിമിഷയുടെയും മകനാണ്. ഷാൻവിയ സഹോദരിയാണ്. മൃതദേഹത്തിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
Comments ()