വീസ തട്ടിപ്പിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; നഷ്ടമായത് 5 ലക്ഷം രൂപ

ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ (39) ആണ് മരിച്ചത്.

വീസ തട്ടിപ്പിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി; നഷ്ടമായത് 5 ലക്ഷം രൂപ

കൊല്ലം അഞ്ചാലുംമൂട്ടിലെ എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വീസ തട്ടിപ്പിൽ മനംനൊന്ത് ശക്തികുളങ്ങര സ്വദേശി സൈജു ഹെൻറി പീറ്റർ (39) ജീവനൊടുക്കി. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വീസ ലഭിക്കുന്നതിനായി 5 ലക്ഷം രൂപ ഇദ്ദേഹം ഏജൻസിക്ക് നൽകിയിരുന്നു. ഇതിന് പുറമെയുള്ള വലിയ കടബാധ്യതകളും മരണത്തിലേക്ക് നയിച്ചതായാണ് ശക്തികുളങ്ങര പൊലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 4.5 കോടി രൂപയോളം തട്ടിയെടുത്ത സ്ഥാപനമാണിത്. കഴിഞ്ഞ മാസം 26-ന് പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തതോടെ ഒളിവിൽ പോയ ഉടമ മേരി ലോപ്പസിനെയും സിഇഒ അരുണിനെയും ദിവസങ്ങൾക്ക് മുൻപ് ചണ്ഡിഗഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നിലവിൽ മേരി ലോപ്പസ് റിമാൻഡിലാണ്; തെളിവില്ലാത്തതിനാൽ അരുണിനെ നോട്ടിസ് നൽകി വിട്ടയച്ചു. സൈജുവിന്റെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.