പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ
മണിയാർ സ്വദേശിയായ രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്നുള്ള സൺഷെയ്ഡിന്റെ ഹൂക്കിലാണ് അഖിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്
കൊല്ലം: പോക്സോ കേസിൽ പ്രതിയായ 21കാരനെ കൊല്ലം അഞ്ചലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ അഖിൽ സന്തോഷാണ് മരിച്ചത്.
മണിയാർ സ്വദേശിയായ രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്നുള്ള സൺഷെയ്ഡിന്റെ ഹൂക്കിലാണ് അഖിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുളത്തൂപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായിരുന്ന അഖിൽ കേസിൽ റിമാൻഡിലുമായിരുന്നു.
രത്നാകരന്റെ മകൾ ബംഗളൂരുവിൽ നടത്തുന്ന മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്. പോക്സോ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് അഖിൽ ബംഗളൂരുവിലേക്ക് മടങ്ങിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments ()