മദ്യപിച്ച് വാക്കുതർക്കം, ആലപ്പുഴയിൽ 29കാരന് ദാരുണാന്ത്യം
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ചുങ്കം പാലത്തിന് സമീപത്തുനിന്നാണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച് ആലപ്പുഴയിൽ 29കാരന് ദാരുണാന്ത്യം. ചുങ്കം സ്വദേശിയായ ആന്റണി വർഗീസാണ് കുത്തേറ്റു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വട്ടയാൽ സ്വദേശി അഫ്സലി (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആന്റണി വർഗീസിന് കുത്തേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ചുങ്കം പാലത്തിന് സമീപത്തുനിന്നാണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Comments ()