ദുരന്ത നിരീക്ഷണത്തിന് ഇനി പുതിയ കരുത്ത്: സംസ്ഥാനത്ത് 51 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സജ്ജമായി
നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട് കേരളത്തില്‍ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികള്‍ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ കുറവുള്ള പ്രദേശങ്ങളിലും ദുരന്ത സാധ്യത കൂടിയ മേഖലകളിലുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സജ്ജീകരിച്ചത്.
ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങള്‍, നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ കുറവുള്ള മേഖലകള്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഐഐറ്റി റോപലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റര്‍ ഫോര്‍ എക്സെലെന്‍സ് ഇന്‍ അക യുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
Comments ()