ഓടുന്ന ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം
ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന അൽത്താഫ്, ആലുവ സ്റ്റേഷനിൽ ട്രെയിൻ വേഗം കുറച്ചപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു എന്നാണ് വിവരം
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആലുവ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന അൽത്താഫ്, ആലുവ സ്റ്റേഷനിൽ ട്രെയിൻ വേഗം കുറച്ചപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളോളം പ്രവാസജീവിതം നയിച്ചിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
Comments ()