പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു
അമ്മ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ദേവദർശ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിൽ ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്.
കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിവരം അധ്യാപിക വീട്ടിൽ വിളിച്ചറിയിച്ചതിനെത്തുടർന്ന് അമ്മ കുട്ടിയെ ശാസിച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തോർത്ത് കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments ()