ദുബൈയിൽ അഞ്ച് റോഡുകളിൽ വേഗപരിധി മാറുന്നു; നവംബർ 1 മുതൽ പുതിയ നിയമം, വാഹനയാത്രക്കാർ ശ്രദ്ധിക്കുക
ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി
ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. നവംബർ ഒന്നുമുതൽ പുതിയ വേഗനിയന്ത്രണങ്ങൾ നിലവിൽ വരും. ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
അൽ അസായിൽ സ്ട്രീറ്റിൽ നിലവിലെ 60 കിലോമീറ്റർ വേഗപരിധി 80 കിലോമീറ്ററായി ഉയർത്തും. അൽ മുസ്തഖ്ബൽ സ്ട്രീറ്റിൽ പരിധി 60ൽ നിന്ന് 70 കിലോമീറ്ററായും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽ 60ൽ നിന്ന് 70 കിലോമീറ്ററായും മാറ്റും. അതേസമയം, അൽ റിബാത്ത് സ്ട്രീറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 90 കിലോമീറ്ററായി കുറയ്ക്കും. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിനുമിടയിലെ ഭാഗത്ത് 80 കിലോമീറ്ററായിരുന്ന പരിധി 70 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്.
പുതിയ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് മുന്നോടിയായി റോഡുകളിലെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകളിലും സ്പീഡ് ക്യാമറകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. ദുബൈ പൊലീസുമായി സഹകരിച്ചാണ് ആർടിഎ നടപടികൾ പൂർത്തിയാക്കുന്നത്. ഡ്രൈവർമാർ പുതുക്കിയ വേഗപരിധി ശ്രദ്ധിക്കുകയും അതനുസരിച്ച് വാഹനമോടിക്കുകയും വേണം.
Comments ()