എസ് ശ്രീജിത്ത് ഡിജിപിയാകും; ഉത്തരവ് ഉടന്‍
ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം
തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി പ്രൊമോട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജിപി റാങ്കിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം. സീനിയോറിറ്റി പട്ടികയില്‍ തൊട്ടടുത്തുള്ള സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തൊട്ടുപിന്നിലുള്ള എം.ആര്‍. അജിത് കുമാര്‍ സസ്പെന്‍ഷനിലുമായ സാഹചര്യത്തിലാണ് അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിലേക്ക് ഈ പദവി എത്തിയത്.
Comments ()