ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ
1088.63 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവയുടെ വിതരണം നാളെ (നവംബർ 25) ആരംഭിക്കും. ഇതിനായി സർക്കാർ ആകെ 1088.63 കോടി രൂപ അനുവദിച്ചു. ഇതിൽ 964.41 കോടി രൂപ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനും 124.22 കോടി രൂപ ക്ഷേമനിധി ബോർഡ് പെൻഷനുമായാണ് നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
Comments ()