അടിമാലിയിലെ ഇരട്ടക്കുഞ്ഞുങ്ങളുടെ ദാരുണമരണം: തിന്നർ കുടിച്ചെന്ന പിതാവിന്റെ മൊഴി തള്ളി പൊലീസ്
വലിയകാട്ടില്‍ അഫ്‌സല്‍ - സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാന്‍ - റിഹാന്‍ എന്നിവരാണ് മരിച്ചത്.
ഇടുക്കി അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ ദാരുണമരണം സംശയനിഴലിൽ. വലിയകാട്ടിൽ അഫ്സൽ - സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങൾ പെയിന്റ് തിന്നർ കുടിച്ചതാണെന്ന് പിതാവ് അഫ്സൽ പൊലീസിന് മൊഴി നൽകിയെങ്കിലും, പ്രാഥമിക പരിശോധനയിൽ തിന്നർ ഉള്ളിൽ ചെന്നതായി കണ്ടെത്തിയിട്ടില്ല.
പിതാവ് അഫ്സലിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇയാൾ മൊഴി മാറ്റിപ്പറയുന്നതായും പൊലീസ് വ്യക്തമാക്കി. അഫ്സൽ തന്നെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയായ മോണിങ് സ്റ്റാറിലുമാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെയും മോണിങ് സ്റ്റാർ ആശുപത്രിയിലെയും മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments ()