27 വർഷമായി സൗദിയിൽ പ്രവാസി; കൊല്ലം മൈനാഗപ്പള്ളി സ്വദേശി ദമ്മാമിൽ മരിച്ചനിലയിൽ

മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

27 വർഷമായി സൗദിയിൽ പ്രവാസി; കൊല്ലം മൈനാഗപ്പള്ളി സ്വദേശി ദമ്മാമിൽ മരിച്ചനിലയിൽ

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ ജോലിസ്ഥലത്ത് മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവരികയായിരുന്ന സുരേഷിനെ, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം തിരിച്ചെത്തിയ സുഹൃത്തുക്കളാണ് മരിച്ചനിലയിൽ കണ്ടത്.

മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ജയലക്ഷ്മിയാണ് ഭാര്യ. പ്രണവ്, പവിത്ര എന്നിവർ മക്കളാണ്.