സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് തീരങ്ങളിൽ രാത്രി 8.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു

സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത

സംസ്ഥാനത്ത് കടുത്ത ചൂടും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും തുടരുന്നതിനിടെ, വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ (സെപ്റ്റംബർ 21) കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കുറഞ്ഞതും മലയോര മേഖലകളിലടക്കം താപനില ഉയർന്നതും കാരണം രാത്രികാലങ്ങളിൽ കൃത്യമായ സമയക്രമമില്ലാതെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് വൻ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് തീരങ്ങളിൽ രാത്രി 8.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.