ജോലി കഴിഞ്ഞ് ബസിൽ വിശ്രമിച്ചു; രാവിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വാഴ്ച രാവിലെയാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി ബസിൽ തന്നെ വിശ്രമിക്കാൻ കിടന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. രാവിലെ ബസ് സർവീസിനായി എത്തിയവരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.

ജോലി കഴിഞ്ഞ് ബസിൽ വിശ്രമിച്ചു; രാവിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (40), മോനൂട്ടൻ എന്നറിയപ്പെടുന്നയാളാണ് മരിച്ചത്. പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന 'ദോസ്ത്' ബസിന്റെ ഡ്രൈവറായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി ബസിൽ തന്നെ വിശ്രമിക്കാൻ കിടന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. രാവിലെ ബസ് സർവീസിനായി എത്തിയവരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.

വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.