കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു: ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഞായറാഴ്ച വടക്കൻ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു: ഞായറാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച (ഓഗസ്റ്റ് 23) മുതൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച വടക്കൻ ജില്ലകളായ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയും (ഓഗസ്റ്റ് 24) മഴ തുടരും. അന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിർദേശിച്ചിട്ടുള്ളത്. അതേസമയം ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ, വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.