ഗിറ്റാറിന് ഹെൽമറ്റില്ലേ? എഐ ക്യാമറയ്ക്ക് വൻ അമളി, സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ!

സ്കൂട്ടർ യാത്രക്കാരൻ്റെ തോളിൽ കിടന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴ ചുമത്തി എഐ ക്യാമറ.

ഗിറ്റാറിന് ഹെൽമറ്റില്ലേ? എഐ ക്യാമറയ്ക്ക് വൻ അമളി, സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ!

ബെംഗളൂരുവിൽ സ്കൂട്ടർ യാത്രക്കാരൻ്റെ തോളിലുണ്ടായിരുന്ന ഗിറ്റാർ ബാഗ് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എഐ ക്യാമറ 500 രൂപ പിഴ ചുമത്തി. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് യാത്ര ചെയ്ത സൗവിക് ദത്തയ്ക്കാണ് ഹെൽമറ്റില്ലാതെ പിൻസീറ്റിൽ ആളുണ്ടെന്ന പേരിൽ ഇ-ചലാൻ ലഭിച്ചത്. ഭാര്യയുടെ പേരിലുള്ള സ്കൂട്ടറിലേക്ക് വന്ന പിഴ സന്ദേശം കണ്ട് അമ്പരന്ന സൗവിക്, ചിത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തൻ്റെ തോളിലുണ്ടായിരുന്ന ഗിറ്റാർ ബാഗിനെയാണ് എഐ ക്യാമറ മനുഷ്യനായി തെറ്റിദ്ധരിച്ചതെന്ന് മനസ്സിലാക്കിയത്.

തുടർന്ന് ഈ സംഭവം സോഷ്യൽ മീഡിയയിൽ ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്ത് അദ്ദേഹം പങ്കുവെക്കുകയായിരുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഉടൻ തന്നെ ഇടപെടുകയും പിഴ ഒഴിവാക്കി നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനായി automationpubbcp@ksp.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് വിവരങ്ങൾ കൈമാറാനും, കൂടുതൽ സഹായങ്ങൾക്ക് 080-22943381, 080-22942883 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.