'കേരളത്തിൽ എയിംസ് വരും, എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല': സുരേഷ് ഗോപി
കേരളത്തില് എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസല് സംസ്ഥാന സര്ക്കാര് ഇതുവരെയും നല്കിയിട്ടില്ല
കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നത് താൻ നൽകിയ വാക്കാണെന്നും, അതിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരിൽ വ്യക്തമാക്കി. എയിംസിന്റെ കാര്യത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കോടതി എപ്പോഴും ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അഭിപ്രായപ്പെട്ടു.
എയിംസിനായി അനുയോജ്യമായ 5 സ്ഥലങ്ങളുടെ പ്രൊപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ലെന്നും, അത് നൽകുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് അനുവദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ കാർഷിക സർവകലാശാലയുടെ ഭൂമി ഉൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് മുൻപ് തിരുവനന്തപുരത്തുവെച്ച് കെ. മുരളീധരനുമായി സംസാരിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള യാതൊരു പ്രൊപ്പോസലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
Comments ()