മലബാറിലെ പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോടേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ അറേബ്യ
നിലവിൽ റാസൽഖൈമയിൽ നിന്ന് കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തുന്നുണ്ട്.
മലബാറിലെ പ്രവാസികൾക്ക് ആശ്വാസമായി കോഴിക്കോട് - റാസൽഖൈമ റൂട്ടിൽ പ്രതിദിന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ബജറ്റ് എയർലൈനായ എയർ അറേബ്യ തീരുമാനിച്ചു. ഒക്ടോബർ 16 മുതലാണ് ഈ നോൺ-സ്റ്റോപ്പ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്.
യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഈ തീരുമാനമെന്നും, ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സൗകര്യപ്രദവും ലാഭകരവുമായ അവസരമൊരുക്കുമെന്നും എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദിൽ അൽ അലി വ്യക്തമാക്കി.
കെയ്റോ, ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള റാസൽഖൈമയുടെ എയർ അറേബ്യ ശൃംഖലയിലേക്കാണ് ഇപ്പോൾ കോഴിക്കോടും വീണ്ടും ഉൾപ്പെടുന്നത്. യാത്രക്കാർക്ക് എയർ അറേബ്യ വെബ്സൈറ്റ്, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Comments ()