നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; രമേശ് ചെന്നിത്തല
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
നെടുമ്പാശ്ശേരിയിൽ മൂന്ന് ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിൽ സർക്കാർ തികച്ചും ശക്തമായ നിലപാടാണ് എടുക്കുന്നതെന്നും പ്രതികൾക്ക് യാതൊരുവിധത്തിലും രക്ഷപ്പെടാൻ അവസരമുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
വലിയ ദുരന്തമായ ഈ സംഭവത്തെ ലാഘവത്തോടെ കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും അനാവശ്യ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിച്ചു. കേസന്വേഷണത്തെക്കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും അന്വേഷണ മേൽനോട്ടത്തിനും മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സംസാരിക്കുന്നതിനുമായി നിശാന്തിനി ഐ.പി.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഡിവൈ.എസ്.പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments ()