പ്രവാസികൾക്ക് വമ്പൻ ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് 15% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

അടുത്ത വര്‍ഷം മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്കായി ഈ മാസം ഒന്‍പതാം തീയതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

പ്രവാസികൾക്ക് വമ്പൻ ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് 15% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി 15 ശതമാനം വരെ ഇളവ് നല്‍കുന്ന 'എക്‌സ്‌പ്ലോര്‍ മോര്‍ സെയില്‍' പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്കായി ഈ മാസം ഒന്‍പതാം തീയതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയ്ക്ക് പുറമെ ജൂലൈ ആറ് മുതല്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ വഴിയും ഈ ആനുകൂല്യം ലഭ്യമാണ്. 'എക്‌സ്പ്രസ് ലൈറ്റ്', 'എക്‌സ്പ്രസ് വാല്യൂ' നിരക്കുകളിലാണ് ഈ പ്രത്യേക ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

കമ്പനിയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ഫീ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുന്നതോടൊപ്പം, ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള അവസരവും ലഭിക്കും. കൂടാതെ, ടാറ്റാ ന്യൂപാസ് അംഗങ്ങള്‍ക്ക് 500 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും 8 ശതമാനം വരെ ന്യൂകോയിനുകളും സ്വന്തമാക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.