പശ്ചിമേഷ്യൻ പ്രതിസന്ധി: സൗദിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവെച്ചു
ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഈ മാസം 17 വരെ റദ്ദാക്കിയത്.
ന്യൂഡല്ഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെത്തുടര്ന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് താല്ക്കാലികമായി നിര്ത്തിവെച്ച് എയര് ഇന്ത്യ എക്സ്പ്രസ്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുുമുള്ള സര്വീസുകളാണ് ഈ മാസം 17 വരെ റദ്ദാക്കിയത്. മേഖലയിലെ നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, യാത്രക്കാരുടെ സുരക്ഷ മുന്നിര്ത്തിയുള്ള മുന്കരുതല് നടപടിയാണിതെന്നും കമ്പനി അറിയിച്ചു.
സര്വീസ് റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാര്ക്ക് ടിക്കറ്റുകള് സൗജന്യമായി റീഷെഡ്യൂള് ചെയ്യാനോ അല്ലെങ്കില് പൂര്ണ്ണ തുകയും റീഫണ്ടായി കൈപ്പറ്റാനോ ഉള്ള സൗകര്യം എയര്ലൈന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന യാത്രക്കാരെ സഹായിക്കാന് പ്രത്യേക സേവന സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും എയര് ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി.
Comments ()