ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്ന് എയർ ഇന്ത്യ എക്സ്പ്രസ്; 20 മിനിറ്റിന് ശേഷം സുരക്ഷിത ലാൻഡിങ്

അബുദാബിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 816 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് വിമാനം ലാൻഡിങ്ങിനായി താഴേക്ക് എത്തിയതിന് പിന്നാലെ വീണ്ടും ഉയർന്നത്

ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്ന് എയർ ഇന്ത്യ എക്സ്പ്രസ്; 20 മിനിറ്റിന് ശേഷം സുരക്ഷിത ലാൻഡിങ്

അബുദാബി: മംഗളൂരുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും ആകാശത്തേക്ക് ഉയർന്നു. തുടർന്ന് കുറച്ചുസമയം പറന്ന ശേഷം വിമാനം സുരക്ഷിതമായി മംഗളൂരു വിമാനത്താവളത്തിൽ ഇറക്കി.

അബുദാബിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 816 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് വിമാനം ലാൻഡിങ്ങിനായി താഴേക്ക് എത്തിയതിന് പിന്നാലെ വീണ്ടും ഉയർന്നത്. വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരനാണ് സംഭവത്തിന്റെ ദൃശ്യം പകർത്തിയത്.

ഏകദേശം 20 മിനിറ്റോളം വിമാനം ആകാശത്ത് ചുറ്റിപ്പറന്ന ശേഷമാണ് വീണ്ടും ലാൻഡിങ്ങിന് ശ്രമിച്ചത്. പിന്നീട് യാതൊരു അപകടവുമില്ലാതെ വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി. ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയരാനുള്ള കാരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.