സൗദി ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ തീയതികൾ പ്രഖ്യാപിച്ചു

ഘോഷത്തോടനുബന്ധിച്ചുള്ള വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് ഈ ആകാശ വിസ്മയങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് നേരിട്ട് കാണാനുള്ള സമയക്രമവും കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

സൗദി ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ തീയതികൾ പ്രഖ്യാപിച്ചു

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ പ്രധാന നഗരങ്ങളിൽ നടക്കും. മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള റോഷൻ മറീന ബീച്ചിൽ സെപ്റ്റംബർ 18, 20 തീയതികളിൽ വൈകുന്നേരം അഞ്ച് മണിക്കും, റിയാദ് മൽഹമിലെ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകുന്നേരം നാല് മണിക്കും പ്രകടനങ്ങൾ ആരംഭിക്കും.

തുടർന്ന്, അൽ ഖോബാറിലെ അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെൻററിന് (സെയ്ടെക്) മുന്നിലുള്ള കോർണിഷ് വാട്ടർഫ്രണ്ടിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകുന്നേരം 4.30-നാണ് വ്യോമാഭ്യാസം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായുള്ള ഈ പ്രകടനങ്ങൾ നേരിട്ട് കാണുന്നതിനായി സമയക്രമവും കേന്ദ്രങ്ങളും കൃത്യമായി മനസ്സിലാക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.