യുദ്ധഭീതിക്ക് ശേഷം ആശ്വാസവാർത്ത; കണ്ണൂരിൽ നിന്ന് ഗൾഫ് സർവീസുകൾ തിരിച്ചെത്തുന്നു

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും. പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് തിരിച്ച് പുറപ്പെടും

യുദ്ധഭീതിക്ക് ശേഷം ആശ്വാസവാർത്ത; കണ്ണൂരിൽ നിന്ന് ഗൾഫ് സർവീസുകൾ തിരിച്ചെത്തുന്നു
Air India

കണ്ണൂര്‍: യുദ്ധഭീതി അകന്നതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ജൂലൈ 3 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് എയര്‍ ഇന്ത്യ സര്‍വീസ് ഉണ്ടായിരിക്കുക.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും. പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് തിരിച്ച് പുറപ്പെടും.

രാത്രി 1.35ന് കണ്ണൂരിലെത്തിച്ചേരും. ഇതേദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.25 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 6 മണിക്ക് കുവൈത്തില്‍ എത്തും. ഇവിടെ നിന്നും തിരിച്ച് 7 മണിക്ക് പുറപ്പെട്ട് 2.40ന് കണ്ണൂരില്‍ എത്തിച്ചേരും, ഇങ്ങനെയാണ് സര്‍വ്വീസ് ഒരുക്കിയിരിക്കുന്നത്.