അനധികൃത സ്പാകൾക്കെതിരെ സംസ്ഥാനവ്യാപക പരിശോധന; 'ഓപ്പറേഷൻ സ്പാ' വരുന്നു
ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന സ്പാകൾ ഉൾപ്പെടെ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളിൽ ലൈംഗിക ചൂഷണം നടക്കുന്നതായുള്ള പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്
തൃശൂർ: അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെയും അവിടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ചൂഷണങ്ങൾക്കെതിരെയും സംസ്ഥാനവ്യാപക പരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ സ്പാ' എന്ന പേരിൽ പ്രത്യേക പരിശോധനാ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ മറവിൽ പ്രവർത്തിക്കുന്ന സ്പാകൾ ഉൾപ്പെടെ പരിശോധിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരം കേന്ദ്രങ്ങളിൽ ലൈംഗിക ചൂഷണം നടക്കുന്നതായുള്ള പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കൂടുതൽ കർശനമായ നിയമനിർമാണവും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നിരവധി സ്പാകൾക്കെതിരെ ഇതിനകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധനയും റെയ്ഡും നടത്തും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു.
Comments ()