റിയാദ്-തിരുവനന്തപുരം നേരിട്ടുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസ് ഒക്ടോബർ 26 മുതൽ; പ്രവാസികൾക്ക് ഏറെ ആശ്വാസം

ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതമാണ്.

റിയാദ്-തിരുവനന്തപുരം നേരിട്ടുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാന സർവീസ് ഒക്ടോബർ 26 മുതൽ; പ്രവാസികൾക്ക് ഏറെ ആശ്വാസം

റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഈ സർവീസ് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്ന് ദിവസങ്ങളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരത്തു നിന്നുള്ള ഐ.എക്സ്-521 (IX-521) വിമാനം രാവിലെ 11.35-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്സ്-522 (IX-522) റിയാദിൽ നിന്ന് വൈകുന്നേരം 4.05-ന് പുറപ്പെട്ട് രാത്രി 11.50-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

കണക്റ്റിവിറ്റി വിമാനങ്ങളെ ആശ്രയിക്കാതെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കുന്നത് റിയാദിലെ മലയാളി പ്രവാസികൾക്കും തെക്കൻ കേരളത്തിലുള്ളവർക്കും യാത്രാസമയവും പ്രയാസങ്ങളും വലിയ അളവിൽ കുറയ്ക്കാൻ സഹായിക്കും. തിരുവനന്തപുരം–റിയാദ് റൂട്ടിലെ ഈ പുതിയ സർവീസ് പ്രവാസികൾക്ക് ഏറെ ആശ്വാസകരവും സ്വാഗതാർഹവുമായ തീരുമാനമാണെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത്ത് അഭിപ്രായപ്പെട്ടു.