ദേശീയ ദിനത്തിൽ ഒമാനിൽ രണ്ട് ദിവസം അവധി; ജീവനക്കാർക്ക് നീണ്ട വാരാന്ത്യം
അവധിദിനങ്ങൾ തുടർച്ചയായതോടെ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ജീവനക്കാർക്ക് ലഭിക്കും. വേനൽച്ചൂടിന് ശമനം തുടങ്ങുന്ന സമയമായതിനാൽ ക്യാംപിങ്, ട്രക്കിങ്, ബീച്ച് സന്ദർശനം തുടങ്ങിയ ഔട്ട്ഡോർ പരിപാടികൾ ആസൂത്രണം ചെയ്യാനും ഇത് സഹായകമാകും.
മസ്‌കത്ത്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ഔദ്യോഗിക അവധി. നവംബർ 25, 26 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനും വ്യാഴവും അവധി വരുന്നതിനാൽ വാരാന്ത്യ അവധിയോട് ചേർത്ത് നാല് ദിവസം തുടർച്ചയായി വിശ്രമിക്കാനാകും.
അവധിദിനങ്ങൾ തുടർച്ചയായതോടെ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ജീവനക്കാർക്ക് ലഭിക്കും. വേനൽച്ചൂടിന് ശമനം തുടങ്ങുന്ന സമയമായതിനാൽ ക്യാംപിങ്, ട്രക്കിങ്, ബീച്ച് സന്ദർശനം തുടങ്ങിയ ഔട്ട്ഡോർ പരിപാടികൾ ആസൂത്രണം ചെയ്യാനും ഇത് സഹായകമാകും.
2026ലെ ഔദ്യോഗിക അവധി കലണ്ടറിൽ സുൽത്താന്റെ അധികാരാരോഹണ ദിനം ജനുവരി 15നും ഇസ്റാഅ് മിഅ്റാജ് ജനുവരി 18നും ആയിരുന്നു. ഹിജ്റ പുതുവർഷം ജൂൺ 18നും നബിദിനം ഓഗസ്റ്റ് 27നുമായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധിക്ക് പുറമെ മറ്റ് പ്രധാന ദിവസങ്ങളിലെ അവധികളും കലണ്ടർ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ തുടങ്ങിയ പെരുന്നാൾ അവധികളുടെ അന്തിമ തീയതികൾ പിന്നീട് മാത്രമേ സ്ഥിരീകരിക്കൂ. ഹിജ്റ മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക സമിതി നടത്തുന്ന നിർണയത്തിനും പ്രഖ്യാപനത്തിനും ശേഷമായിരിക്കും ഈ അവധികളുടെ തീയതികൾ ഔദ്യോഗികമായി അറിയിക്കുക.
Comments ()