ഇൻഡിഗോയ്ക്ക് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിരക്ക് കൂട്ടി; പ്രവാസികളുടെ യാത്രാച്ചെലവ് ഉയരും
ഇതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മലയാളികളടക്കമുള്ള പ്രവാസികൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 1,200 രൂപയുമാണ് പുതിയ ഫ്യുവൽ സർചാർജ്
ദില്ലി: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇൻഡിഗോയ്ക്ക് പിന്നാലെയാണ് ഇരു കമ്പനികളും നിരക്ക് ഉയർത്തിയത്. വിമാന ഇന്ധനവിലയിലെ വർധനയും പ്രവർത്തനച്ചെലവിലെ ഉയർച്ചയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം. ഏകദേശം 55 ഡോളർ വീതമാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് മലയാളികളടക്കമുള്ള പ്രവാസികൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും 1,500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 1,200 രൂപയുമാണ് പുതിയ ഫ്യുവൽ സർചാർജ്.
അതേസമയം, സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട ചെലവുകളെച്ചൊല്ലിയുള്ള വിവാദവും അന്വേഷണവും ശക്തമാകുകയാണ്. ജിസിഡിഎ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിർമാണ സാമഗ്രികളുടെയും വിവിധ പ്രവൃത്തികളുടെയും വിപണിവില അടിസ്ഥാനമാക്കി ചെലവ് വിലയിരുത്തി. അതിർത്തി മതിലിന് 1.19 കോടി രൂപയും പാർക്കിങ് ഗ്രൗണ്ട് വികസനത്തിന് 1.66 കോടി രൂപയും ഗാലറിയിൽ കസേരകൾ സ്ഥാപിക്കാൻ 2.22 കോടി രൂപയും ചെലവായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പെയിന്റിങ്, പ്രവേശനകവാടം, ശുചിമുറികൾ, വൈദ്യുത ജോലികൾ എന്നിവയ്ക്കായി 1.36 കോടി രൂപയും മറ്റ് ആവശ്യങ്ങൾക്കായി ഏകദേശം രണ്ട് കോടി രൂപയും കണക്കാക്കിയിട്ടുണ്ട്. പത്ത് ശതമാനം ലാഭം കൂട്ടിയാലും യഥാർഥ ചെലവ് പത്ത് കോടി രൂപയിൽ താഴെയായിരിക്കുമെന്നാണ് ജിസിഡിഎ വൃത്തങ്ങളുടെ വിലയിരുത്തൽ.
നവീകരണ സമയത്ത് 15,000 സ്ഥിരം സീറ്റുകൾ മാറ്റാതെ നിലനിർത്തിയെന്നും സ്റ്റേഡിയം തിരികെ കൈമാറുമ്പോൾ അവ മാറ്റേണ്ടതായിരുന്നുവെന്ന് സ്പോൺസർ അറിയിച്ചെന്നുമാണ് റിപ്പോർട്ടിലുള്ള മറ്റൊരു വിവരം. അതേസമയം, അതോറിറ്റി പണമൊന്നും ചെലവഴിച്ചില്ലെന്ന മുൻ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ വാദത്തിന് വിരുദ്ധമായി, വൈദ്യുത, വേലികെട്ടൽ ജോലികൾ ഭാഗികമായി ജിസിഡിഎ നിർവഹിച്ചതായും ഫ്ലഡ്ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തിയതായും രേഖകൾ സൂചിപ്പിക്കുന്നു. ഇതിനായി 50 ലക്ഷത്തിലധികം രൂപ ചെലവിട്ടതായാണ് വിവരം. വിഷയത്തിൽ ചന്ദ്രൻപിള്ള പ്രതികരിച്ചിട്ടില്ല. നവീകരണച്ചെലവുകൾ അമിതമായി കാണിച്ചിട്ടുണ്ടെന്ന സംശയവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളും എംഎൽഎ മുഹമ്മദ് ഷിയാസ് ഉന്നയിച്ചു.
ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നെന്ന ആരോപണം അന്വേഷിക്കുന്നതിനായി ജിസിഡിഎയിൽനിന്ന് ജിഎസ്ടി വകുപ്പ് രേഖകൾ ശേഖരിച്ചിട്ടുണ്ട്. സ്റ്റേഡിയം നവീകരണം ഉൾപ്പെടെയുള്ള ഇടപാടുകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോൺസർമാരെ തെരഞ്ഞെടുത്തതിലും സ്റ്റേഡിയം കൈമാറിയതിലും അഴിമതി നടന്നെന്ന ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ട്. ആരോപണങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ അന്വേഷണഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്.
Comments ()