ലാൻഡിംഗിന് തൊട്ടു മുൻപ് ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, ദില്ലിയിൽ 12 യാത്രക്കാർക്ക് പരിക്ക്
12 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് സംഭവം. എയര്‍ബസ് A320 വിമാനമായ AI2379 ആണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്റേഡാര്‍24 വ്യക്തമാക്കി.
പരിക്കേറ്റവരെ ഉടന്‍ തന്നെ വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അധികൃതരുമായി പൂര്‍ണമായി സഹകരിക്കുന്നുമുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
Comments ()