ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, നാളെ മുതൽ പ്രാബല്യത്തിൽ

വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്.

ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ കൂടിയതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. മുൻനിര കമ്പനിയായ ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവരും നിരക്ക് വർദ്ധന പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

വിമാന ഇന്ധനവില പത്തുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനികൾ വ്യക്തമാക്കി. നിലവിൽ ലിറ്ററിന് 137 രൂപയാണ് വിമാന ഇന്ധനവില. ഒക്ടോബറിൽ മാത്രം ലിറ്ററിന് 16 രൂപയുടെ വർദ്ധനവാണുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ കഴിഞ്ഞ അഞ്ചാം തീയതി തന്നെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു.