സുരക്ഷാ സാഹചര്യം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ആകാശ എയർ, യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുമെന്ന് അധികൃതർ
ഈ തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും.
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയർ താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് ഉണ്ടായിരിക്കുകയല്ല. സർവീസുകൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രാ മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും. ഈ തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് എത്തും.
ഇതിനുപുറമേ, യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനുള്ള സൗകര്യവും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. അതേസമയം, ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ ആവശ്യമായ സഹായങ്ങൾക്കായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കേണ്ടതാണെന്ന് ആകാശ എയർ അറിയിച്ചു.
Comments ()