മൂന്ന് പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസം; നാട്ടിൽ തിരിച്ചെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു
ആറ് വർഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് പിന്നീട് തലശ്ശേരിയിലായിരുന്നു താമസം. തലശ്ശേരിയിലെ നൂർജഹാൻ ഹോട്ടലിന്റെ ഉടമയായിരുന്ന പരേതൻ ഹമീദ് ഹാജിയുടെ മകനാണ്
തലശ്ശേരി: സൗദി അറേബ്യയിലെ റിയാദിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസജീവിതം നയിച്ച തലശ്ശേരി സ്വദേശി അത്തോളി മുഹമ്മദ് അന്തരിച്ചു. 70 വയസ്സായിരുന്നു റിയാദിലെ റവാബി മേഖലയിൽ ദീർഘകാലം വ്യവസായ രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം പഴയകാല പ്രവാസികൾക്കിടയിൽ ശ്രദ്ധേയനായിരുന്നു.
ആറ് വർഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് പിന്നീട് തലശ്ശേരിയിലായിരുന്നു താമസം. തലശ്ശേരിയിലെ നൂർജഹാൻ ഹോട്ടലിന്റെ ഉടമയായിരുന്ന പരേതൻ ഹമീദ് ഹാജിയുടെ മകനാണ്. ഭാര്യ താഹിറാബി. മക്കളായ ഷാജഹാൻ ഖത്തറിലും അസ്കർ ബഹ്റൈനിലും അമീറും അജ്മലും റിയാദിലുമാണ്. അസിലും നൂർജഹാനും മറ്റു മക്കളാണ്.
ശനിയാഴ്ച തലശ്ശേരി സെയ്ദാർ ജുമുഅ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടത്തി. തുടർന്ന് സെയ്ദാർ പള്ളി മഖ്ബറയിൽ ഖബറടക്കം നടന്നു.
Comments ()