കുഴഞ്ഞുവീണു; കുവൈത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

അസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ ഷൈനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു

കുഴഞ്ഞുവീണു; കുവൈത്തിൽ മലയാളി  നഴ്സിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനിയായ മലയാളി കുവൈത്തിൽ അന്തരിച്ചു. ഷൈനി മനോജ് (54) ആണ് അബ്ബാസിയയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

അസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ ഷൈനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് മനോജ് ആണ്. ദമ്പതികളുടെ രണ്ട് മക്കളും വിദേശത്ത് പഠിക്കുകയാണ്.

മരണത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.